മകള്‍ക്ക്, മകനും

Tuesday, June 22, 2010

വവ്വാല് പോലോരമ്മ .

ടി വി കണ്ടു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി ഓടി അടുക്കളയില്‍ വന്നിട്ട് " മോമ്മി , ഞാന്‍ മോമ്മിയെ പറ്റി ഒരു ഫാക്റ്റ് പറയട്ടെ .. മോമ്മി ഈസ് എ നോക്റ്റേണൽ ആനിമല്‍ " ....

"അമ്പടി കള്ളി പെണ്ണെ, ഇതാരാ പറഞ്ഞത് ? "

" എനിക്കറിയാല്ലോ, രാത്രീലെല്ലാം ഉറങ്ങാതെയിരിക്കുന്ന തിങ്ങിനെയാ നോക്റ്റേണൽ ന്നു പറയണേ. ബാറ്റ് ( വവ്വാല്‍ ) ഇല്ലേ മോമ്മി, ബാറ്റ് നോക്റ്റേണലാ , പിന്നെ ഓള്‍ (മൂങ്ങ ) ഇല്ലേ.. അതും നോക്റ്റേണലാ .. അപ്പൊ എന്റെ മമ്മാ യും രാത്രി അല്ലെ പണി എല്ലാം ചെയ്യണേ ? ഉറങ്ങതെയിരുന്നിട്ട് .. അപ്പൊ മമ്മായും നോക്റ്റേണൽ അല്ലേ ? ഞാന്‍ കറക്ടല്ലേ പറഞ്ഞേ ? "

" വോ.. തന്നെ തന്നെ.. "

Labels: