മകള്‍ക്ക്, മകനും

Friday, September 15, 2006

ഒന്നര വയസ്സുകാരിയുടെ കിളിക്കൊഞ്ചലുകള്‍

ഓരോ ദിവസവും രണ്ടു മൂന്നു പുതിയ വാക്കെങ്കിലും പറയും എന്റെ കണ്മണി. പല വാക്കുകളും അവളാദ്യം പറയുമ്പോള്‍, അമ്പടാ ഇതെപ്പോ പഠിച്ചെന്നു വാ പൊളിച്ചു പോകാറുണ്ടു ഞങ്ങള്‍.
അക്കള (അടുക്കള - രാവിലെ ഉണര്‍ന്നാല്‍ ആദ്യം പറയുന്നതിതാണ്‌. അമ്മ കുക്ക്‌ ചെയ്യുന്നതു കണ്ടിരിക്കാന്‍ അത്രയ്ക്കിഷ്ടമാണവള്‍ക്ക്‌.
കാര്‍ സീറ്റ്‌
ഹൈച്ചേറ്‌
റ്റി വി
ഫ്ലവ (ഫ്ലവര്‍)
ലെന്‍സ്‌ (മമ്മാ കണ്ണട വയ്ക്കുന്നതിഷ്ടമേയല്ല. ഊരി എറിഞ്ഞു കളയും. എന്നിട്ടു കൈ പിടിച്ചു വലിച്ചു റസ്റ്റ്‌ റൂമില്‍ കൊണ്ടോവും. ലെന്‍സ്‌ വയ്ക്കാന്‍)
ആപ്പി
ഓഞ്ചി
ശോബറി(സ്റ്റ്രോബറി)
ബെറി
പാന്‍കേയ്ക്ക്‌
ജൂസ്‌
ശായ(ചായ)
ശിപ്പികപ്പി(സിപ്പി കപ്‌)
സിറ്റ്‌ ടൗണ്
‍വാട്ട( വാട്ടര്‍)
വാട്ട മെലണ്
‍ഐറ്റ്‌ (ലൈറ്റ്‌ - ലാ പറയാന്‍ എപ്പൊളാണോ പഠിക്കുക?)
ശൂട്‌ (ചൂട്‌)
തണ്‍പ്പ്‌ (തണുപ്പ്‌)
ബെട്‌
ഏ സി
ഫാന്
‍ചെയര്
‍ബേബി
ശേശി(ചേച്ചി)
ഉമ്മ
ശക്കരേ
മുത്തേ
കമ്മണിയേ
ജയഹേ (ജന ഗണ മന കേള്‍ക്കണം കമ്പ്യൂട്ടറില്‍ എന്നര്‍ത്ഥം)
കമ്പൂട്ടിനി (കമ്പ്യൂട്ടര്‍)
തുണി
ഉടുപ്പ്‌
നാസുടുപ്പ്‌ (പുറത്തു പോകണം. നൈസ്‌ ഉടുപ്പിടിക്കൂ,
പ്ലീസ്‌പ്ലീസ്‌
അയ്യേ..
മുടി
കുശ്ശാം (കുളിക്കാം - ച എന്നാണോ പറയുക)
ലോഷന്
‍കണ്ണാടി
മങ്കി
സോറി
ഐസ്‌(കണ്ണ്‍)
നോസ്‌
റ്റീത്ത്‌
കാല്‌
ശെവി
കമ്മ(കമ്മല്‍)
മാന (മാല)
പാന്റ്‌
ഷര്‍ട്ട്‌
തൊക്ക്‌(തൊറക്കൂ)
ഓണ്
‍ഓഫ്‌
വീടിയോ
ഫോട്ടോ
ബുക്ക്‌
അപ്പം
പുട്ട്‌
ശോറ്‌
ദോശ
പാത്രം
സ്പൂണ്
‍ഫോക്ക്‌ (ഫോര്‍ക്ക്‌)
വേന (വേദന)
കീ (താക്കോല്‍)
ഓം (ഹോം - വീട്‌)
ഫിഷി (ഫിഷ്)
ശിക്കനാ (ചിക്കന്‍)
മതി
പോയി
കിട്ടി
താഴെ
വീണു
അടി
നക്കണം(നടക്കണം--എന്നെ താഴെ വിടൂ, പ്ലീസ്‌)
ബേര്‍ഡ്‌
കാക്ക
അണ്ണാ (അണ്ണാന്‍)
ആന്റ് (ഉറുംബ്0
ഷാടോ ( നിഴല്‍)
ട്രാഷ്
കരിഞ്ഞു
ശപ്പാത്തി
ഉവ്വാവു
ഈശോ
ഫോണ്
‍ആരാ
പീപ്പി
പൂപ്പി
ഷൂ
സോക്സ്‌
സൈക്കി (സൈക്കിള്‍)
കയ്യിംഗ്‌ (ക്രയിംഗ്‌)
കത്തി
കാര്
‍സ്വിംഗ്‌
ബായ്ഗ്‌
ടയപ്പി ( ടയപ്പര്‍)
സ്റ്റാര്
‍റ്റൊമാറ്റോ
കാരറ്റ്‌
ശോക്ക (ചോക്കളേറ്റ്‌)
ഐ ക്രീ (ഐസ്‌ ക്രീം)
അണിയന്‍ (സവാള)
പാട്ട്‌
സീബ്ര
ഡോഗി (ഡോഗ്‌)
ക്യാറ്റ്‌
പപ്പി
ശിക്ക (സ്റ്റിക്കര്‍)
ഷെയിം ഷെയിം
സണ്‍
റ്റ്രെയിന്
‍ബോട്ട്‌
പറ്റി (ചിക്കന്‍ പട്ടി)
മുന്തി( മുന്തിരി)
ശെറി (ചെറി)
ട്രേ ( (Tray)
കയിക്കാം ( കഴിക്കാം)
കം കം (വാ വാ )
ഡെഡീ (റെടി)
റ്റെടി (റ്റെഡി ബെയര്‍)
കാല്‌
കൈ
യെക്കി ( അയ്യേ എക്കി)
ശിരിശേ (ചിരിച്ചേ.. ക്യാമറ കയ്യിലെടുത്തിട്ടു ഞങ്ങളോടു ചിരിക്കാന്‍ പറയുന്നതാ )
കൂട്ടിയ്യ (കൂട്ടില്ലാ)

17 Comments:

At Thursday, September 28, 2006 8:39:00 AM, Blogger മിടുക്കന്‍ said...

ഈ പരിപാടി കൊള്ളാട്ടാ....
ഇതില്‍ കേറി ആദ്യം തന്നെ കമന്റാനൊക്കെ ഉള്ള കേമത്തം എനിക്കുണ്ടൊ എന്തൊ... ! ഇല്ലേല്‍ കുട്ടി ചെച്ചി ക്ഷെമി..

:)

നല്ല രസായിട്ടുണ്ട്‌ ട്ടാ...
ഹെന്ന മോള്‍ക്ക്‌ മിടുക്കന്റെ ചക്കര ഉമ്മ.. ട്ടോ..!

ഒരു ഡവുട്ട്‌.. അവള്‍ 'കാക്ക' യെ എന്തു വിളിക്കും.? 'ചാച്ച'..?അതൊ 'ശാശ്ശ' എന്നൊ..?

ഇനി ഫിലാഡെല്‍ഫിയായില്‍ കാക്ക ഇല്ലാന്നുണ്ടൊ..?

:)

 
At Thursday, September 28, 2006 8:50:00 AM, Blogger ദില്‍ബാസുരന്‍ said...

ഹ ഹ!
മിടുക്കിക്കുട്ടി. ഈ ചെറിയ കുട്ടികളുടെ സംസാരവും കളികളും അവരുടെ വളര്‍ച്ചയുടെ പടവുകളുമൊക്കെ നോക്കിയിരിക്കാന്‍ നല്ല രസമാണ് അല്ലേ?

(‘ച‘ ഒക്കെ ഉടന്‍ പറഞ്ഞ് തുടങ്ങുമെന്നേ...):-)

 
At Thursday, September 28, 2006 9:45:00 AM, Blogger പാര്‍വതി said...

നന്നായി പറഞ്ഞിരിക്കുന്നു..

ഏടത്തി..ഒരു കാര്യമെന്താന്ന് വച്ചാല്‍ കുട്ടികള്‍ കൊഞ്ചി പറയുമ്പോള്‍ അവര്‍ പറയുന്നത് തന്നെ തിരിച്ച് പറയുന്ന ഒരു സ്വഭാവം ഉണ്ടേ മുതിര്‍ന്നവര്‍ക്ക്,സ്നേഹം കൂടീട്ട്,കേള്‍ക്കാന്‍ രസമാണെങ്കിലും പിന്നെ ഇത് കുട്ടിയുടെ വൊക്കബുലറിയെ വല്ലാതെ ബാധിക്കും,അത് കൊണ്ട് ഹന്നയൊട് സംസാരിക്കുമ്പോള്‍ തെളിച്ച് മുതിര്‍ന്നവരുടേ ഭാഷയില്‍ തന്നെയാവട്ടെ സംസാരം.പിന്നെ പിന്നൊട്ട് നില്‍ക്കുന്നൂന്ന് തോന്നുന്ന സ്വരങ്ങള്‍ക്ക് അല്പം ഊന്നല്‍ കൊടുക്കുകയും ആവാം..

എല്ലാ നന്മകളും നേരുന്നു.

-പാര്‍വതി.

 
At Thursday, September 28, 2006 9:58:00 AM, Blogger kumar © said...

പാര്‍വ്വതിയുടെ കമന്റിനെ ഞാന്‍ പിന്താങ്ങുന്നു.
കുട്ടികളുടെ ഭാഷ കേട്ടിട്ട് അതേ ഭാഷയില്‍ അവരോട്തിരിച്ചു സംസാരിക്കുന്ന ഒരു രീതി പലപ്പോഴും കാണാറുണ്ട്. കൊഞ്ചല്‍ സ്നേഹം എന്നിവയാണ്‍ അതിന്റെ പിന്നിലുള്ള ചേതോവികാരം.
പക്ഷെ അത് അപകടകരമാണ്. ഒടുവില്‍ ആ കുട്ടി പലവാക്കുകളും അങ്ങനെ തന്നെ പറഞ്ഞു ശീലിക്കും. അവന്റെ/അവളുടെ നാവ് അതിനൊത്ത് വഴങ്ങി ശീലിക്കും. പല അക്ഷരങ്ങളും അവനു അന്യമാകും.

ഇതിഹാസത്തില്‍ അതു വായിച്ചവരെ ഒക്കെ ഹോണ്ട് ചെയ്യുന്ന ഒരു കഥാപാത്രം ഉണ്ട്, ഖസാക്കില്‍ എവിടെയോ ഇട്ട് നാച്ചിയും കോച്ചിയും കൂടി കൊഞ്ചിച്ചു വളര്‍ത്തിയ അപ്പുക്കിളി.
അപ്പുക്കിളിയുടെ സംസാരരീതി അത്തരത്തില്‍ വികസിച്ചതിനെ കുറിച്ച് വിജയന്‍ വ്യക്തമാക്കുന്നുണ്ട്.

(തിരക്കിനിടയില്‍ ഒന്നുവന്നു നോക്കിയപ്പോള്‍ ആദ്യം വായിച്ചത് പാര്‍വതിയുടെ ഈ കമന്റാണ്. പെട്ടന്ന് മനസില്‍ എത്തി വിരല്‍തുമ്പില്‍ ഒരു തുമ്പിയുമായി അപ്പുക്കിളി)

ഏടത്തിക്കുട്ടി, ഓഫ് ടോപ്പിക്കായെങ്കില്‍ മാപ്പ്.

 
At Thursday, September 28, 2006 10:25:00 AM, Blogger പെരിങ്ങോടന്‍ said...

ഐ മിസ് ഹേര്‍ :|

 
At Thursday, September 28, 2006 10:32:00 AM, Blogger ദില്‍ബാസുരന്‍ said...

കുമാറേട്ടന്‍ പറഞ്ഞത് കറക്റ്റ്. അപ്പുക്കിളിയുടെ കഥ ഓര്‍മ്മയില്‍ നിന്ന്:
വറുത്ത ഇറച്ചിക്കഷ്ണം വായില്‍ വെച്ച് കൊടുത്ത് അവര്‍ കൊഞ്ചിച്ചു. “ഞങ്ങടെ കിള്യേ ന്നാ കീച്ചി”
അപ്പുക്കിളി പറഞ്ഞു. “ച്ച് കീച്ചി മാണ്ട”

:-)

 
At Thursday, September 28, 2006 11:38:00 AM, Blogger ആര്‍ദ്രം...... said...

കുമാര്‍ജി പറഞ്ഞതു വളരെ ശരി. എന്‍റെ ആന്‍റി അവരുടെ ചേട്ടനെ “ടാട്ടന്‍“ എന്ന് വീളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഹൊ എന്നെ അങ്ങു കൊന്നേരെന്ന് പറയാന്‍ തോന്നും.

 
At Thursday, September 28, 2006 12:02:00 PM, Blogger ബിന്ദു said...

ഹന്നമോളിത്രയും വാക്കൊക്കെ പഠിച്ചല്ലേ.മിടുക്കി.:) സംസാരം കേള്‍ക്കാന്‍ തോന്നുന്നു. പെരിങ്ങ്സ് പറഞ്ഞതു തന്നെ.
ഇതൊക്കെ റെക്കോഡ് ചെയ്തു വയ്ക്കണം ട്ടൊ.എന്നിട്ട് വലുതാവുമ്പോള്‍ കേള്‍പ്പിക്കണം. ഇവിടെ ഒരു കാസെറ്റില്‍ ഉണ്ട്.അതു കേള്‍ക്കുമ്പോള്‍ ഒരാള്‍ക്ക് നാണമാവുന്നു. ഇതൊക്കെ മാക്സിമം ഒരഞ്ചു വയസ്സു വരെയൊക്കെയെ ഉണ്ടാവൂ. അല്ലായിരുന്നെങ്കില്‍ ഞാനൊക്കെ ഇപ്പോഴും കടുകിന് തടുത് എന്നു തന്നെ പറഞ്ഞോണ്ടിരിക്കുമായിരുന്നു.:)കിളിക്കൊഞ്ജലുകള്‍ അതു പോലെ തന്നെ കേള്‍ക്കുന്നതാ രസം.

 
At Thursday, September 28, 2006 12:20:00 PM, Blogger RP said...

ഞാനൊന്നെഴുതി നോക്കട്ടെ എന്റെ മോളുടെ വൊക്കാബുലറി!

പാ (പാല്‍)
ഷീപ്(സ്ലീപ്)
തീ(ടി.വി.)
അഗ്വ (വെള്ളം, ഒരു ഹിസ്പാനിക് ബേബി സിറ്റര്‍ ഉന്ടായിരുന്നു കുറച്ചുനാള്‍, അവരുടേന്നു പഠിച്ചതാ, ഇപ്പൊ ഞങ്ങള്‍ വീട്ടിലെല്ലാവരും അഗ്വ എന്നാണ്‍ വെള്ളത്തിനു പറയുന്നതെന്നു പ്രത്യേകം പറയേന്ടല്ലോ.)
ഫ്ലവ(ഫ്ലവര്‍)
ശവ(ഷവര്‍)
തവ(റ്റവല്‍)
ബാങ്ക്തി(ബ്ലാങ്കറ്റ്)
വാച്ച്(ടിവി കാണണം)
പെ(പേന, പെന്‍സില്‍)
കൈ(കൈ)
കാ(കാല്‍)
ഐസ്(കണ്ണ്)
ഫോ(ഫോണ്‍)
കാ(കാര്‍)
ഫോഫോ(ഫോട്ടോ)
ഓഫ്
അപ്പ്(അപ്സ്റ്റെയേര്‍സ്)
മോ(റിമോട്ട്)
കോശ്(ക്ലോസ്)
താ(തരൂ)
വാ(വരൂ)
മോശ്(മൌസ്)
ബോ(ബോള്‍)
ആയ്പെത്തി(ഹായ് പ്രെറ്റി)
വ് ലവ് ലാ(ഐലൌയൂ)
ബബെയ്(പുറത്തുപോണം)
ചോ(ചോറ്)
ചീശ്(ചീസ്)
ചിക്ക(ചിക്കന്‍)
കൊക്കചിച്ചി(കോക്കറോച്ച്)
മൊശിറ്റോ(കൊതുക്)
ഉപ്പ്(ഉടുപ്പ്)
പോയി
മായ(മഴ)
ചൂ (ചൂട്)
ശീ(ഷൂ/സോക്സ്)
താന്ചാ(താങ്ക്യൂ, തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇതു പറയും)
എമ്മോ(എല്‍മോ)
അമ്പാ

ഇനീം കുറേ ഉന്റ്, പക്ഷെ ഓര്‍മ്മ വരുന്നില്ലല്ലോ! :(

പിന്നെ കണ്ണടക്കാന്‍ പറഞ്ഞാല്‍ വായ തുറന്നുകാട്ടും. അതിപ്പൊ ഇങ്ലീഷില്‍ ക്ലോസ് യുവര്‍ ഐസ് ന്നു പറഞ്ഞാലും കൊച്ചു വായ തുറക്കും.

 
At Thursday, September 28, 2006 12:33:00 PM, Blogger Inji Pennu said...

അതു ശരി! ഇത്രേം ഒക്കെ പറഞ്ഞിട്ടും ഇഞ്ചിപ്പെണ്ണ് എന്ന് പറയാന്‍ പഠിച്ചില്ലാ? :-)

ഇവിടെ എന്താ ബാച്ചിലേര്‍സിന്റെ ഒരു കളി? :)

ഓഡിഡോ ഇടാവൊ?

 
At Thursday, September 28, 2006 12:38:00 PM, Blogger kusruthikkutukka said...

എന്റെ (എന്റേതല്ല )അഭിനവ മാതാക്കളേ, ഇതൊക്കെ പഴയ (ഇസ്)സ്റ്റയില്, ഇതൊക്കെ എന്റെ അമ്മൂമ്മയും എനിക്കു പറഞ്ഞു തരാറുണ്ട്...
എന്റെ പഴയ ഒരു ഡയലോഗ്.....
തക്ക(ചക്ക) ഉരുണ്ടീം പോയി
സിമന്റ് പൊട്ടീം പോയി...
ഞാന്‍ അതു ഒരു നിമിഷം ആലോചിച്ചു പോയി...അതിന്റെ ഓഡിയോ/വീഡിയോ കിട്ടിയിരുന്നെങ്കില്‍ എന്നു..
അതുകൊണ്ടാ പറയുന്നതു...ഇതൊക്കെ റെക്കോര്‍ഡ് ചെയ്തൂടെ? :) :)

 
At Thursday, September 28, 2006 11:43:00 PM, Blogger Kuttyedathi said...

അംബട മിടുക്കാ, ജ്ജ് ആളു കൊള്ളാമല്ലോ. ഇതെങ്ങനെ പൊക്കിയെടുത്തു ? പാതാളക്കരണ്ടി ണ്ടല്ലേ കയ്യില് ?

കുഞ്ഞുങ്ങളെത്ര വേഗാ വളരണത്. ഇപ്പോ ഇരുന്നോറ്ത്തു നോക്കുമ്പോ ഹന്നമോള്‍ ആറു മാസത്തില്‍ ചെയ്തിരുന്ന കാര്യങ്ങളും, കാണിച്ചിരുന്ന കുസൃതികളുമൊന്നും ഞ്ഞങ്ങള്‍ക്കോറ്മ വരണില്ല. അതുകൊണ്ടു കൊറെ നാളായിട്ടു വിചാരിക്കുവാ, ഒക്കെ എഴുതി സൂക്ഷിക്കണംന്ന്. അങ്ങനെയൊരു ബ്ലോഗ് തുടങ്ങി അതിലിതൊക്കെ ഇട്ടു കഴിഞ്ഞപ്പോളാ തോന്നിയത്, ‘അയ്യയ്യേ.. ഇതെന്തൊരു പോക്കണാംകേടാ.. ഈ തള്ളയെന്തിനു ലവരുടെ മകളുടെ വിശേഷങ്ങളൊക്കെ ഞങ്ങളോടു പറയണതെ‘ന്നു വായിക്കണവരു ചിന്തിക്കില്ലേന്ന്. അതുകൊണ്ടു ഫീട് ഒക്കെ ഓഫു ചെയ്തു കൊറെ ദിവസം മുന്‍പു പോസ്റ്റിയതാ ഇത്. ഇന്നിപ്പോളെങ്ങനെയോ താങ്കളുടെ ചൂണ്ടയില്‍ കുരുങ്ങി :)

ദില്‍ബാ, അതെയതെ, വേറെ കോമടി ഷോകളൊന്നും പ്രത്യേകിച്ചു കാണണ്ട. അവളെ നോക്കിയിരുന്നാല്‍ മതി.

പാറുക്കുട്ടി, ഉള്ളിന്റെയുള്ളില്‍ പാറ്വതി പറഞ്ഞതൊക്കെ അറിയാമെങ്കിലും, ഇടക്കിടെ ഞാനുമവളെ പോലെ തന്നെ, ശപ്പാത്തി, സ്കൂട്ടനേ (സ്ക്രൂട്രൈവറ്) എന്നൊക്കെ പറഞ്ഞു പോകാറുണ്ട്. ഇനി നൂറു ശതമാനം ശ്രദ്ധിക്കാം. പാറൂനു കുഞ്ഞാവ ഉണ്ടോന്നേ ?

കുമാരനപ്പൂപ്പോ (പ്രൊഫൈലിലെ ഫോട്ടോ കണ്ടു വിളിച്ചു പോയതാണേ :), അപ്പുക്കിളിയുടേ പ്രശ്നം കൊഞ്ചിച്ചതായിരുന്നുവോ ? അതോ മെന്റലി റിട്ടാറ്ഡഡ് ? ഓറ്മ്മ പോരാ.

രായൂട്ടാ, ഹന്നമോള്‍ക്കു രായങ്കിളിനേം മിസ് ചെയ്യണൂന്ന് :)

ആറ്ദ്രം, :)

ബിന്ദൂ, റെക്കോറ്ടു ചെയ്യാം ന്നു വച്ചാല്‍ ക്യാമറ കണ്ടാല്‍ പിന്നെ അവളെ പിടിച്ചാല്‍ കിട്ടൂല്ല. എത്ര കരഞ്ഞിട്ടാണെങ്കിലും അതു കൈക്കലാക്കണം. കാസറ്റ് ഐടിയ കൊള്ളാം. അതാവുമ്പോള്‍ അവള്‍ കാണാതെ ഒളിച്ചു വച്ച് ചെയ്യാമല്ലോ. മേടിക്കട്ടെ വാക്മാന്‍ ഒരെണ്ണം.

ആറ്പി, അവിടെയും ഒന്നര വയസ്സുകാരിയാ ? ഹായ്... ഫോട്ടോ ഇടൂന്നേ. ഇല്ലെങ്കിലെനിക്കയച്ചെങ്കിലും തരൂ, പ്ലീസ്. ‘പിന്നെ കണ്ണടക്കാന്‍ പറഞ്ഞാല്‍ വായ തുറന്നുകാട്ടും. ‘ ആഹാ കണ്‍ഫ്യൂഷ്യസ് ആകുന്നല്ലേ ? ഹന്നമോള്‍ എല്ലാത്തിന്റെയും മലയാളവും ഇംഗ്ലീഷും പഠിച്ചു കണ്‍ഫ്യൂസ്ട് ആകുന്നെന്നാ തോന്നുന്നേ. നോസും മൂക്കും പറഞ്ഞ് പറഞ്ഞ് ഇപ്പോ ‘നോക്ക്’ എന്നാണു മൂക്കിനു പറയുന്നേ :)

ഇഞ്ചീ, അയ്യേ ഞങ്ങളവളെ ചീത്ത വാക്കുകളൊന്നും പഠിപ്പിക്കറില്ലെടി പെണ്ണേ :) ചുമ്മാട്ടോ. ജിഞ്ചറ് പറയും... എന്നിട്ടു കൂടെ പറയും ‘എരി..എരി’ എന്നു. ജിഞ്ചരും മുളകും, കുരുമുളകും ഒക്കെ എരി ക്യാറ്റഗറി ആണേന്നറിയാം.

കുസൃതി, റെക്കോഡ് ചെയ്യാം :)

 
At Friday, September 29, 2006 12:54:00 AM, Blogger മിടുക്കന്‍ said...

ചൊദിച്ച സ്ഥിതിക്ക്‌ സത്യം പറഞ്ഞേക്കാം...
ഇതിന്റെ പിന്നില്‍ പാതാളകരണ്ടിയല്ല...ഒന്നാന്തരം മഷിനോട്ടം.

ഇനി ഇപ്പൊ കുട്ടിചേച്ചിം മന്‍ജിത്തേട്ടനും ഫിലാല്‍ഡെല്‍ഫിയായില്‍ ഇപ്പോ എന്തു ചെയ്യുന്നെന്ന് പറയട്ടെ..???

..
...
....
(മഷിയില്‍ ഇച്ചിരി തെളിച്ചം കുറവുണ്ട്‌ എന്നാലും...അവിടെ ഇപ്പോ രാത്രി ആണ്‌)
മന്‍ജിത്‌ സാറിന്റെ പുറത്ത്‌ ഹെന്ന ആന കളിക്കുന്നു...!!

അല്ലേ..?? സത്യം പറ...
:)

 
At Saturday, October 14, 2006 2:21:00 PM, Blogger സൊലീറ്റയുടെ മമ്മി said...

കുട്ട്യേടത്തീ,

ഇതിന് കമന്റിടാന്‍ മറന്നു

ഇവിടൊരുത്തി പറയുന്നതാണ്

ഐയയ്യൂ യൂയമ്മീ (ഐ ലവ് യൂ, യൂ ലവ് മീ എന്ന് പറയുന്നതാണ്) ഈ ഡയലോഗിന്റെ രണ്ടു ഭാഗങ്ങളും പുള്ളിക്കാരി തന്നെ ഒറ്റയടിക്ക് പറയുമെന്ന് മാത്രം :-)

 
At Saturday, October 14, 2006 3:05:00 PM, Blogger പച്ചാളം : pachalam said...

എനിക്ക് വാവേട ‘കമ്പൂട്ടിനി’ ഭയങ്കര ഇഷ്ടമായീ...

 
At Monday, October 30, 2006 1:47:00 PM, Blogger RP said...

പ്രൊഫൈലില്‍ ഐഡി കാണുന്നില്ലല്ലോ?

 
At Tuesday, November 07, 2006 7:39:00 AM, Blogger -സു‍-|Sunil said...

എന്റെ അഞ്ചുവയസ്സുകാരി ഇപ്പോഴും “ഉല്‍പ്പിട്ടത്”(ഉപ്പിലിട്ടത്-അച്ചാറ്) “മുകളിന്റെ വള്ളി” (കൊണ്ടാട്ടന്‍ മുളകിന്റെ വള്ളി അവള്‍‌ക്കിഷ്ടമാണ്)“ദേകവി”, “എക്സ്യൂ മി” എന്നൊക്കെയാണ് പറയാറ്‌! അതൊന്നും സാരല്ല്യാന്നേ. എന്റെ അനിയനും കുട്ടിക്കാലത്ത് അങനെയായിരുന്നു! ഇപ്പോ വീഡിയോ എടുത്ത്‌ വച്ക്ഃ് പത്തുവര്‍ഷം കഴിഞ്‌ കാണൂ.-സു-

 

Post a Comment

<< Home