മകള്‍ക്ക്, മകനും

Wednesday, April 04, 2007

അച്ചോ ഈശോ മരിച്ചുപോയി, കഷ്ടം!

നോയമ്പു കാലമായതു കൊണ്ടു രാത്രി പുത്തന്‍പാന പ്ലേ ചെയ്യും, ഞങ്ങള്‍ വീട്ടില്‍. ഇതുവരെ കേള്‍ക്കാത്ത പാട്ടു കേട്ടു ഹാന ചെവി വട്ടം പിടിച്ചു, അതിന്റെ മുന്നില്‍ നിന്നു മാറാതെ കേട്ടു.
ആകപ്പാടെ ടോട്ടലി മൊത്തം ബാക്‌ഗ്രൌണ്ടും ഒക്കെ കേട്ടു സംഭവം സങ്കടമാണെന്നു ഹാനയ്ക്കു മനസ്സിലായി.

" അച്ചോ സങ്കടാ... ആരോ ക്രയിങ്ങ്.." എന്ന ഹാനയുടെ കമന്റു കേട്ടു.

"അതേ മോനേ, ഈശോ മരിച്ചപ്പോ, മദര്‍ മേരി ക്രൈയിങ്ങ്.. ഈശോടെ മമ്മ.. പാവം സങ്കടപ്പെട്ടു കരയുവാ" എന്നു ഞാന്‍ പറഞ്ഞു കൊടുത്തു.

പിന്നെ എപ്പോള്‍ പാന കേട്ടാലും
"അച്ചോ.. ഈശോ മരിച്ചു .. ശെടാ... കട്ടം (കഷ്ടം).. ഈശോ മച്ചു (മരിച്ചു) പോയല്ലോ... പാവം മമ്മ..അപ്പിടി സങ്കടാ.. ക്രയിങ്ങ്.. ച്ചെ.. കട്ടമായി പോയി.. ശെടാ..."

വന്നുവന്നിപ്പോള്‍ കാറില്‍ അല്പം പതുക്കെയുള്ള പാട്ടോ ഇടയ്ക്കു മണിയടിയുള്ള പാട്ടുകളോ കേട്ടാലും കക്ഷി കമന്ററി തുടങ്ങുമെന്നാ പപ്പയുടെ റിപ്പോര്‍ട്ട്.

“അച്ചോ ഈശോ മരിച്ചുപോയി. കട്ടം. എന്നാ പണിയാ കാണിച്ചേ....”

7 Comments:

At Thursday, April 05, 2007 6:12:00 AM, Blogger പ്രിയംവദ said...

ഹന്ന കഥകള്‍ ആദ്യമായി ഇന്നാണു വയിക്കുന്നെ..എന്റെ ചെറിയ മോള്‍ ആണു ഞങ്ങളുടെ കോമിക്‌ റിലീഫ്‌..
ഹന്നയ്ക്കും മമ്മ പപ്പയ്കും ഈസ്റ്റര്‍ ആശംസകള്‍!
qw_er_ty

 
At Thursday, April 05, 2007 1:32:00 PM, Blogger Reshma said...

എത്ര ദിവസായി ഇവളെ കണ്ടിട്ട്! സന്തോഷം.
കുട്ട്യേട്ത്തി ഹാനയെ മോനേന്നാ വിളിക്കാ? ജെന്‍ഡര്‍ റൂള്‍സൊക്കെ ചവിട്ടിതെറിപ്പിക്കാനുള്ള പരിശീലനമാ?;)

 
At Thursday, April 05, 2007 3:44:00 PM, Blogger പെരിങ്ങോടന്‍ said...

ഈ പെണ്ണ് അപ്പനെ അച്ഛാന്ന് വിളിച്ചാല്‍ പള്ളിലച്ചനെ എന്തോ വിളിക്കും?

കൊച്ചേ നീയിത്ര ചെറുപ്പത്തിലേ കാരുണ്യവതിയായല്ലോ. നല്ലത്.

 
At Sunday, April 08, 2007 5:32:00 AM, Blogger സാക്ഷി said...

നന്ദി ഏടത്തി.
പറഞ്ഞില്ലായിരുന്നെങ്കില്‍ ഇതും എനിക്കു മിസായേനെ.
അടുത്തതു പോസ്റ്റുമ്പോഴും പറയണേ.

 
At Sunday, April 08, 2007 6:04:00 AM, Blogger അഗ്രജന്‍ said...

:)

ഹന്നമോള്‍ മിടുക്കിയായി വളരട്ടെ...

ഹന്നയ്ക്കും മമ്മയ്ക്കും പപ്പയ്കും ഈസ്റ്റര്‍ ആശംസകള്‍!

 
At Sunday, April 08, 2007 6:17:00 AM, Blogger കുറുമാന്‍ said...

ഹന്നമോളാണു താരം. മിടിക്കി കുട്ടി ഇതുപോലെ എല്ലാം കണ്ടറിഞ്ഞു, കേട്ടറിഞ്ഞും, വളരട്ടെ.

പെരിങ്ങോടാ, ഈ പെണ്ണ് അപ്പനെ അച്ഛാന്ന് വിളിച്ചാല്‍ പള്ളിലച്ചനെ എന്തോ വിളിക്കുമെന്നോ - പള്ളീലച്ചനെ, ഫാദര്‍ എന്നു വിളിക്കും :)

കുട്ട്യേടത്തി, മഞ്ജിത്ത്, ഹന്നമോള്‍, ഹാരികുട്ടന്‍ - ഈസ്റ്റര്‍ ആശംസകള്‍

 
At Monday, April 09, 2007 6:23:00 AM, Blogger Siju | സിജു said...

:-)
ഇച്ചിരി വൈകിയ ഈസ്റ്ററും ഇച്ചിരി നേരത്തേയുള്ള വിഷുവും ആശംസകള്‍

qw_er_ty

 

Post a Comment

<< Home