മകള്‍ക്ക്, മകനും

Thursday, April 12, 2007

കുഞ്ഞിപ്രാര്‍ത്ഥന

ഉറങ്ങുന്നതിനു മുന്‍പു ഹാന ഇത്തിരി നേരം ഞങ്ങളെ കെട്ടിപിടിച്ചു കൊഞ്ചാന്‍ വരും. അപ്പോള്‍ വെര്‍തെ ഓരോ ചെറിയ പ്രെയര്‍ ചൊല്ലുമാരുന്നു ഞങ്ങള്‍.
“ താങ്ക്യൂ ജീസസ്, താങ്ക്യൂ ഫോര്‍ ഓള്‍ ദ ബ്ലെസ്സിങ്ങ്സ്,
താങ്ക്യൂ ഫോര്‍ മൈ പപ്പ,
താങ്ക്യൂ ഫോര്‍ മമ്മാ,
താങ്ക്യൂ ഫോര്‍ ഹാരിക്കുട്ടന്‍,
താങ്ക്യൂ ഫോര്‍ ദിസ് ഗൂഡ് ഡേ,
താങ്ക്യൂ ഫോര്‍ മൈ റ്റോയ്സ്,
താങ്ക്യൂ ഫോര്‍ ഗിവിങ്ങ് ഹാന ഹെല്‍ത്തി ഫൂഡ്."

ഇങ്ങനെ എല്ലാമൊന്നു ജെനറലായി പറഞ്ഞു പോകും... ഹാന ഏറ്റു പറഞ്ഞിരുന്നില്ല. ഏറ്റു ചൊല്ലാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നുമില്ല. ഹാനയ്ക്കൊന്നും മനസ്സിലാവുന്നു പോലുമില്ലാന്നാരുന്നു ഞങ്ങളുടെ വിചാരം. ഒരു ദിവസം എന്തോ 2 വരി പ്രാര്‍ത്ഥിച്ചിട്ടു ഞാന്‍ പലവിചാരത്തിലായി പോയി. അപ്പോ ഹാന പ്രാര്‍ത്ഥന ഇങ്ങനെ തുടര്‍ന്നു.

“ താങ്ക്യൂ ഫോര്‍ മൈ ബുക്ക്സ്.
താങ്ക്യൂ ഫോര്‍ മൈ ലൈബ്രറി. (ലൈബ്രറിയില്‍ പോകുന്നതും ബുക്ക്സും ഡി വി ഡി യുമെടുക്കുന്നതാണു ഹാനയ്ക്കേറ്റോം സന്തോഷമുള്ള കാര്യം )
താങ്ക്യൂ ഫോറ് 'കണ്ട്രി മൌസ് ആന്‍ഡ് സിറ്റി മൌസ്' ബുക്ക്.

താങ്ക്യൂ ഫോര്‍
കായൂ താങ്ക്യൂ ഫോര്‍ വിന്നി ബൂക്,
താങ്ക്യൂ ഫോര്‍ ഡോറാ ബൂക്.
താങ്ക്യൂ ഫോര്‍ മറ്റേ ബൂക് (ഏതോ പേരോര്‍മ്മിക്കാത്ത ബൂക് )..
താങ്ക്യൂ ഫോര്‍ മൈ കാര്‍ട്ടൂണ്‍സ്.
താങ്ക്യൂ ഫോര്‍ ദ ബാസ്കറ്റ് ബോള്‍. ..( വൈകിട്ടു കാര്‍ട്ടൂണ്‍ വേണോ, ബാസ്ക്കറ്റ് ബോള്‍ വേണോ എന്ന കാര്യത്തില്‍ പപ്പായും മകളും എന്നും തല്ലു പിടിയ്കും. “ ഈ വീട്ടില്‍ 2 റ്റി വി വേണ്ടി വരുമെന്നൊരു നെടുവീര്‍പ്പോടെ പപ്പ തോറ്റു രംഗം വിടുന്നതു കാണാം.. ഇപ്പൊ ദാ പതുക്കെ ഹാന ബാസ്ക്കറ്റ് ബോളിനെയും സ്നേഹിക്കാന്‍ തുടങ്ങിയിരിക്കണൂ. )

താങ്ക്യൂ ഫോര്‍ വ്രൌസി. (റോസി കായൂന്റെ പെങ്ങളാണ്. ഹാനയുടെ ആക്സന്റില്‍ റോസി വ്രൌസി ആകുന്നു )

താങ്ക്യൂ ഫോര്‍
ബാര്‍ണി താങ്ക്യൂ ഫോര്‍ ഓറഞ്ച് ജ്യൂസ്.
താങ്ക്യൂ ഫോര്‍ ലെമണേയ്ഡ്.
താങ്ക്യൂ ഫോര്‍ ഫ്രഷ് മില്‍ക്ക്.
താങ്ക്യൂ ഫോര്‍ മൈ സൂപ്.
താങ്ക്യൂ ഫോര്‍ അപ്പം....
താങ്ക്യൂ ഫോര്‍ മൈ അമ്പി, താങ്ക്യൂ ഫോര്‍ പിഷ ആന്റി. താങ്ക്യൂ ഫോര്‍ അമ്മച്ചി. താങ്ക്യൂ ഫോര്‍ ലോറ ചേച്ചി... “ ( കണ്ടോ.. പപ്പായും മമ്മായും സെല്‍ഫിഷ്... ആകെ ഞങ്ങള്‍ക്കും നാലു പേര്‍ക്കും മാത്രേ നന്ദി പറഞ്ഞുള്ളൂ.... ഹാന അങ്കിളിനും ആന്റിക്കും.. നാട്ടിലുള്ള അമ്മച്ചിക്കുമൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കുന്നു..)

ഹാനയ്ക്ക് പ്രാര്‍ത്ഥിക്കുന്നതൊന്നും മനസ്സിലാവുന്നില്ലാരിക്കുമെന്നോര്‍ത്ത ഞങ്ങള്‍ വിഡ്ഢികള്‍.

Labels: ,

9 Comments:

At Friday, April 13, 2007 1:13:00 AM, Blogger സാജന്‍| SAJAN said...

:)
കുഞ്ഞു ഹാനയുടെ വിശേഷങ്ങള്‍ ഇനിയു പോരട്ടെ!

 
At Friday, April 13, 2007 10:09:00 AM, Blogger ബിന്ദു said...

മിടുക്കി, എല്ലാവരുടേയും കാര്യം ഓര്‍ത്തു പറയുന്നുണ്ടല്ലൊ. :)

 
At Friday, April 13, 2007 10:17:00 AM, Blogger reshma said...

" താങ്ക്യൂ ഫോര്‍ മറ്റേ ബൂക് "!
താങ്ക്യൂ ഗോഡ് ഫോറ്‌ ഹാനകുട്ടി.

 
At Tuesday, April 24, 2007 3:31:00 PM, Blogger ഡാലി said...

കുട്ടേത്തേയ്, ഹാന കുട്ടികുട്ടിയ്ക്കൊരു ഉമ്മ. ബുക്സിനെയൊക്കെ ഇപ്പോഴേ ഇഷ്ടപെടാന്‍ തുടാങ്ങി അല്ലേ ഹാന മോള്‍. എഴുതാനൊക്കെ തുടങ്ങിയോ?

 
At Tuesday, May 01, 2007 3:14:00 AM, Blogger Siju | സിജു said...

:-)

 
At Friday, May 04, 2007 5:16:00 AM, Blogger ഗുപ്തന്‍ said...

ഈ പേജ് മുഴുവന്‍ കോപ്പി ചെയ്തുകൊണ്ടുപോയി വായിച്ചു കേട്ടോ... ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആശ്വാസം മറ്റെങ്ങുന്നും കിട്ടാറില്ല. ഈ ലോകത്തിന് ഇനിയും പ്രത്യാശയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു നിങ്ങളുടെ മകള്‍..

തുടര്‍ന്ന് എഴുതൂ.. ആശംസകള്‍

 
At Friday, August 10, 2007 1:15:00 AM, Blogger [ nardnahc hsemus ] said...

wow,
very nice..
:)

 
At Monday, August 20, 2007 9:43:00 AM, Blogger Kalesh Kumar said...

so sweet!

 
At Tuesday, January 15, 2008 12:49:00 PM, Blogger Unknown said...

Very interesting :)

 

Post a Comment

<< Home