മകള്‍ക്ക്, മകനും

Monday, August 16, 2010

കൊടുത്താല്‍ കൊല്ലത്തും....

"ഡാഡീ, ഈ മോമ്മി ബാഡ് ഗേളാ. മോമ്മി റ്റണ്ടു ബാഡ് വേഡ് പറഞ്ഞു , 'ചന്ദ് വേഡ് ' & 'കുണ്‍ വേഡ് ' . "

കുളി കഴിഞ്ഞ് കേറി വരുന്ന വഴി ഡാഡിയോട് മമ്മിയെ പറ്റി പരാതി പറയുന്നത് എന്റെ മൂന്നര വയസ്സു കാരന്‍ കുഞ്ഞന്‍..

ആരെങ്കിലും പറഞ്ഞ ചീത്ത വാക്കുകള്‍ പരാതി പറയാന്‍ വേണ്ടിയാണെങ്കില്‍ കൂടി, ആവര്‍ത്തിക്കാന്‍ പാടില്ല എന്ന പാഠം അനുസരിച്ചാവണം , ഇവിടെ കുട്ടികള്‍ 'എസ് വേഡ് ', 'എഫ് വേഡ് ' എന്നൊക്കെയാണ്‌ ചീത്ത വാക്കുകളെ സൂചിപ്പിക്കാന്‍ പറയുക. കുളിപ്പിച്ച് കൊണ്ടിരുന്നതിനിടയില്‍, 'ഇനിയങ്ങോട്ട് തിരിഞ്ഞു നിന്നേ, മോമ്മി കുണ്ടി കഴുകട്ടെ' എന്നോ മറ്റോ ഞാന്‍ പറഞ്ഞു . അതാണ്‌ കുഞ്ഞന്റെ പരാതിയിലെ മമ്മി പറഞ്ഞ 'കുണ്‍' വേഡ്. ( ആ ചുരുക്കലിന്റെ പേറ്റന്റ് കുഞ്ഞനു തന്നെ :)

ചണ്‍ വേഡ് ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നില്ല. അപ്പുറത്തെ ബാത്ത് റൂമില്‍ ഒരു അഞ്ചു വയസ്സു കാരി , അഞ്ചു വയസ്സായെന്നും , അതോണ്ട് ബിഗ് ഗേള്‍ ആയെന്നും, ഇനി ഞാന്‍ തന്നെ കുളിക്കാറായെന്നും ഒക്കെ ഘോര ഘോരം പ്രഖ്യാപിച്ചു കൊണ്ട്, ഷവറിന്റെ അടിയില്‍ നില്പുണ്ടായിരുന്നു. കുളിയും തോര്‍ത്തലും ഒക്കെ തനിയെ, ഒന്നിനും ആരും ഹെല്പ്പ് ചെയ്യാന്‍ പോലും പാടില്ല. 'മോളെ, അണ്ടര്‍ ആംസ്,(under arms), നെക്ക്‌, നെക്കിന്റെ പുറകില്‍, ചെവീ, ഫീറ്റ് ഒക്കെ പ്രത്യേകം തേച്ചു കുളിക്കണേ, അവിടെയൊക്കെ നെറയെ ജേംസ് (germs) ഉണ്ടേ എന്നു വിളിച്ചു പറയുന്ന കൂട്ടത്തില്‍ ഞാന്‍ 'ചന്ദ്' വേഡ് പറഞ്ഞെന്നാണ്‌ കുഞ്ഞന്റെ ആരോപണം. അതും ഞാന്‍ നിഷേധിക്കുന്നില്ല..

അങ്ങനെയിരിക്കും. ഈ വാക്കുകളൊക്കെ ചീത്ത വാക്കുകളാണെന്നും , ചീത്ത കുട്ടികളാണിതൊക്കെ പറയുക എന്നും പറഞ്ഞു പഠിപ്പിച്ച ഞാനാരായി ? ഇനി അനുഭവി !!

Labels:

4 Comments:

At Tuesday, August 17, 2010 12:10:00 AM, Anonymous Anonymous said...

ഹഹഹഹഹ (എനിക്കെന്റ് അക്കൌണ്ട് ഓപ്പണാക്കാന്‍ പറ്റുന്നില്ല.. സ്നേഹപൂര്‍വം പട്ടേട്ട് എന്ന അനോണി

 
At Tuesday, August 17, 2010 12:11:00 AM, Blogger Smitha said...

എനിക്കു മേലാ... കുഞ്ഞൻ ഇത്രയൊക്കെ പറയാറായോ?? ഇതാ പറയണേ "Practice what you preach" :))

 
At Tuesday, August 17, 2010 12:18:00 AM, Blogger സ്വപ്നാടകന്‍ said...

ഇപ്പം മനസ്സിലായല്ലോ...ബാഡ് ഗേളാണെന്നു മനസ്സിലാക്കാന്‍ കുഞ്ഞന്‍ പറയേണ്ടി വന്നല്ലോ..:)

 
At Friday, August 27, 2010 3:57:00 AM, Blogger SAJAN S said...

ഹഹഹ...... :)

 

Post a Comment

<< Home