മകള്‍ക്ക്, മകനും

Wednesday, October 17, 2007

ചോദിച്ചു ചോദിച്ചു പോകുമ്പോള്‍

" ഗായ്സ്... ആര് യൂ ഗായ്സ് നോട്ട് ഗോയിങ്ങ് റ്റു ഓഫീസ് റ്റുഡേ ? "

" ഇല്ല മുത്തേ ... ഇന്നു സാറ്റര്‍ഡേ അല്ലേ ? സാറ്റര്‍ഡേ ഓഫീസ് ഇല്ലല്ലോ.."

" വാട്ടീസേ സാറ്റര്‍ഡേ " ?

" സാറ്റര്‍ഡേ ന്നു വച്ചാല്‍ സെവന്‍ ഡേയ്സില്‍ ഒരെണ്ണം.. "

"വാട്ടീസേ ഡേ ? "

" ഡേ ന്നു പറഞ്ഞാല്‍.. ഒരു ദിവസം നമ്മള്‍ മോണിങ്ങെഴുന്നേറ്റ് ബ്രഷ് ചെയ്യില്ലേ.. ? അപ്പൊളാ ഒരു ഡേ തുടങ്ങുന്നേ.... പിന്നെ ബ്റേയ്ക്ഫാസ്റ്റ് കഴിക്കും... സ്കൂളിലു പോകും... തിരിച്ചു വന്നു ലഞ്ചു കഴിക്കും..നാപ്പെടുക്കും.. കളിക്കും.. പിന്നെ കുളിച്ച് ഡിന്നറ് കഴിച്ചുറങ്ങും... അത്രേമൊരു ഡേ ... പിന്നെ ഹാന മോളു വേയ്ക്കപ്പ് ചെയ്യുമ്പോ അതു നെക്സ്റ്റ് ഡേ .

" വാട്ടീസേ നെക്സ്റ്റ് ഡേ " ?

"ശെടാ... ഇതു വല്യ തൊന്തരവായല്ലോ.. ഈ പെങ്കൊച്ചിനെക്കൊണ്ട്.." (ആത്മഗതം)"

" അതു മോളേ.. ഒരു ഡേ കഴിഞ്ഞു പിന്നെ വരുന്ന ഡേ യില്ലേ.. അതാ നെക്സ്റ്റ് ഡേ.. അങ്ങനെ സെവന്‍ ഡേയ്സ് കൂടുമ്പൊളാ ഒരു വീക്ക് ആവണത്.... "

" വീക്ക്... ??? വാട്ടീസേ വീക്ക് " ?

" നല്ല വീക്കു ഞാന്‍ വച്ചു തരും കേട്ടോ... മിണ്ടാതെ പോടീ പെണ്ണേ... " (ഇതും ആത്മഗതം)

" വീക്കെന്നു പറഞ്ഞാല്...നമ്മുടെ സണ്ഡേ..മണ്ഡേ.... പിന്നേ... പിന്നെ ഏതൊക്കെയാ... ? ഹാന തന്നെ പറഞ്ഞേ.."..

" റ്റ്യൂസ്ഡേ..... തേഴ്സ്ഡേ...ഫ്രൈഡേ... സാറ്റര്‍ഡേ....."

ഹാവൂ.. സമാധാനം... തല്ക്കാലം ചോദ്യങ്ങളില്‍ ന്നു രക്ഷപ്പെട്ടു...

ഈ ദിവസങ്ങളില് വീട്ടില്‍ സ്ഥിരം നടക്കുന്ന കലാപരിപാടികളില്‍ ഒന്നാണിത്.. യെന്തെങ്കിലുമൊരു വാക്കു കേട്ടാല്‍... അതില്പ്പിടിച്ചു തൂങ്ങിക്കളയും ഹാന.. ഒന്നിനു പുറകേ ഒന്നായി പിന്നങ്ങോട്ടു ചോദ്യങ്ങള്‍ തന്നെ...
ഉത്തരം പറയാതെ പിന്നെ സ്വൈരം തരില്ല പെണ്ണ്...അറിയില്ലാത്ത കാര്യങ്ങളേ ചോദിക്കൂ എന്നൊന്നും വാശിയില്ല ഹാന്യ്ക്ക്... അറിയാവുന്നതാണെങ്കിലും വെര്തെ ചോദിച്ചോണ്ടിരിക്കും...


" മോളേ.. ബെഡ്റൂമിള്‍ പോയി നമ്മടെ ഹാരിമോന്റെ ഒരുടുപ്പിങ്ങെടുത്തോണ്ടു വന്നേ .."

" ബെഡ്റൂം ??? വാട്ടീസേ ബെട്റൂം " ? (ബെഡ്‌റൂമെന്നാദ്യമായി കേട്ട മാതിരി )..

" ബെഡ് ഇട്ടിരിക്കണ റൂം അല്ലേടി കള്ളിപ്പെണ്ണേ ബെട്റൂം " ?

" വാട്ടീസേ ബെഡ് "?

" ബെഡ്.......മ്മ്ഹ്. നമ്മളു സ്ലീപ് ചെയ്യണതെവിടെയാ.. അതല്ലേ ബെഡ് "

" വാട്ടീസ് സ്ലീപ് " ?

" സ്ലീപ്പെന്നു പറഞ്ഞാല്‍... നമ്മളു കണ്ണൊക്കെ അടച്ചു റെസ്റ്റ് ചെയ്യുന്നതല്ലേ സ്ലീപ് ?

" റെസ്റ്റ്..? വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് " ?

തീരെ പരിചയമില്ലാത്ത വാക്കുള്‍ കേള്‍ക്കുമ്പോ... അല്ലെങ്കില്‍ ഒന്നും മനസ്സിലാവാത്തപ്പോ ഹാന പറയുന്ന ഡയലോഗാണീ 'വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് ' ?

"റെസ്റ്റെന്നു വച്ചാല്‍..നമ്മളു റ്റയേഡാവുമ്പോ... ചുമ്മാ കെടക്കൂല്ലേ... ഒന്നും ചെയ്യാതെ... "

ഹൗ രക്ഷപ്പെട്ടു.... ഇക്കുറി ഹാനയ്ക്കു പുതിയ വാക്കൊന്നും കിട്ടിയ ലക്ഷണമില്ല... തല്ക്കാലം രക്ഷപ്പെട്ടു..


"പപ്പാ.. വെയര്‍ ആര്‍ യൂ ഗോയിങ്ങ് ? "

" പപ്പാ... ന്യൂ ജേഴ്സിക്കു പോവാ മോനേ.."

"ന്യൂ ജേഴ്സി. !! വാട്ടീസ് ദാറ്റ് " ?

" ന്യൂ ജേഴ്സി ഒരു സ്റ്റേയ്റ്റാടാ... "

" സ്റ്റേയ്റ്റ് ?.. വാട്ടീസേ സ്റ്റേയ്റ്റ് ?"

" സ്റ്റേയ്റ്റെന്നു പറഞ്ഞാല്‍.., പെന്സില്വേനിയ ഒരു സ്റ്റേയ്റ്റല്ലേ ? അതു പോലെ വേറെ ഒരു സ്റ്റേയ്റ്റാണ് ന്യൂ ജേഴ്സി ".

" പെന്സില്വേനി... വാട്ടീസ് ദാറ്റ് " ?

" പെന്സില്വേനിയ... നമ്മളു താമസിക്കുന്ന സ്റ്റേയ്റ്റാടാ.. നമ്മുടെ ഹോമും നമ്മുടെ സ്കൂളും ..പിന്നെ.. ചര്‍ച്ചും.. പിന്നെ വാള്‍ഗ്രീന്‍സും... പിന്നെ വേറെ ഷോപ്പും... അങ്ങനെ അങ്ങനെ കൊറെ സ്ഥലം കൂടുമ്പൊളാ പെന്സില്വേനിയാ സ്റ്റേയ്റ്റ്. അങ്ങനെ ഫിഫ്റ്റി സ്റ്റേയ്റ്റ്സ് ആണു യുണൈറ്റഡ് സ്റ്റേയ്റ്റ്സില്‍.."

" യുണൈറ്റഡ് സ്റ്റേയ്റ്റ്സ്... ഗ്ലോബ്... " ?????

യുണൈറ്റഡ് സ്റ്റെയ്റ്റസെന്നു കേട്ടതേ, ഗ്ലോബിലുള്ള ഒരു സ്ഥലമാണെന്നു ഹാനയ്ക്കു മനസ്സിലായി...
തല്ക്കാലത്തേയ്ക്കു ശ്രദ്ധ അതിലേയ്ക്കായി....ഹാവൂ.... എന്നൊന്നു ആശ്വസിച്ചതും....

'മമ്മാ..., വെയറീസ് ചൈനാ ഗോണ് ? ഐ ക്യനോട്ട് ഫൈന്ഡ് ചൈന എനി മോര്... ക്യന്യൂ പ്ലീസ് ഹെല്പ് മീ .."

യെന്റമ്മേ... തോറ്റു ഈ പെണ്ണിനെ കൊണ്ട്....

ചോദ്യങ്ങള് അവസാനിക്കുന്നില്ല... ഒന്നിനു പിന്നാലെ ഒന്നായി.. ചോദിച്ചു കൊണ്ടേയിരിക്കുകയാണു ഹാന...

വാല്‍ക്കഷണം :ഞാന്‍: " ഹോ...ഉഗ്രന്‍ മീങ്കറിയാരുന്നു... ഞാന്‍ ഒരു കണക്കില്ലാതെ കഴിച്ചു...നോക്ക്... എന്റെ വയറു നെറഞ്ഞു പൊട്ടി..." .

കേട്ടു നിന്ന ഹാന : "എന്താ മമ്മാ.... വാട്ട് ഹാപ്പന്ഡ് ? ഡിഡ് യൂ ബ്രോക്ക് യുവര്‍ ടമ്മി. ? " " എന്താ മമ്മാ കെയര്‍ഫുള്‍ ആവാത്തേ ? അതല്ലേ പൊട്ടിപ്പോയത് ? സാരല്ല മമ്മാ.. നെക്സ്റ്റ് റ്റൈം കെയര്‍ഫുള്‍ ആവണോട്ടോ "

ഹാന ബൗളുകളും മറ്റും താഴെ ഇട്ടു പൊട്ടിക്കുമ്പോള്‍ ഞാന്‍ പറയുന്ന അതേ ഡയലോഗ്... അതേ ശൈലിയില്‍ തിരിച്ചടിക്കുന്നു മകള്‍!!!

Labels: , , , , , ,

20 Comments:

At Wednesday, October 17, 2007 8:53:00 PM, Blogger ഏ.ആര്‍. നജീം said...

ഹഹാ..ഹനമോള്‍ടെ സംശയങ്ങളും ഉത്തരങ്ങളും തുടരട്ടെ..
:)

 
At Wednesday, October 17, 2007 10:20:00 PM, Blogger reshma said...

അപാ‍ര ക്ഷമ വേണ്ടിവരല്ലോ ഈ സ്റ്റെജില്‍:)
കുട്ട്യേട്ത്തിയേ പെണ്ണ് മലയാളം പറയാന്‍ മടികാണിച്ച് തുടങ്ങിയോ?

 
At Wednesday, October 17, 2007 10:34:00 PM, Blogger ശ്രീ said...

ഹ ഹ...
ഹാന മോളു കൊള്ളാമല്ലോ. മിടുക്കി!

എന്നാലും എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുടെ കുഞ്ഞു സംശയങ്ങളെ അവഗണിക്കരുതെന്നാണ്‍ പറയുന്നത്. കഴിയുന്നതു പോലെ മറുപടി പറഞ്ഞു കൊടുക്കണം.
:)

 
At Wednesday, October 17, 2007 11:45:00 PM, Blogger വല്യമ്മായി said...

ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കേട്ടും മിടുക്കികുട്ടിയായി വളരട്ടെ, ഹാരി നടക്കാനൊക്കെ തുടങ്ങിയോ,പല്ല് വന്നോ,ഹന്നക്കുട്ടി കുഞ്ഞ്പ്പാട്ടൊക്കെ പാടി കൊടുകുന്നില്ലേ അനിയങ്കുട്ടിക്ക്

 
At Thursday, October 18, 2007 2:15:00 AM, Blogger ആഷ | Asha said...

ഒരിടവേളയ്ക്കു ശേഷം ഹന്നയുടെ വിശേഷങ്ങളുമായി കുട്ട്യേടത്തി തിരികെയെത്തിയല്ലോ.
ഹന്നയുടെ സംശയങ്ങളൊക്കെ അങ്ങനെ തീര്‍ത്തു കൊടുക്കൂട്ടോ :)

 
At Thursday, October 18, 2007 2:16:00 AM, Blogger ക്രിസ്‌വിന്‍ said...

ഹനക്കുട്ടീ...
വിട്ടുകൊടുക്കരുത്.അറിഞ്ഞ് വളരൂ..
മിടുക്കിയായിട്ട് വളരട്ടെ

 
At Thursday, October 18, 2007 2:16:00 AM, Blogger ആഷ | Asha said...

ഹന്നയും ഒരു ബുദ്ധിജീവിയായി വളരട്ടെ ;)

 
At Thursday, October 18, 2007 3:22:00 AM, Blogger ഉപാസന || Upasana said...

:)
upasana

 
At Thursday, October 18, 2007 5:46:00 AM, Blogger സുല്‍ |Sul said...

ഹാനമോള് കലക്കുന്നുണ്ടല്ലോ എന്നിട്ടമ്മയെ വെള്ളം കുടിപ്പിക്കലും. അസ്സലായി ട്ടൊ.
“നെക്സ്റ്റ് റ്റൈം കെയര്‍ഫുള്‍ ആവണോട്ടോ "

-സുല്‍

 
At Thursday, October 18, 2007 6:43:00 AM, Blogger Kalesh Kumar said...

God Bless Hanna Mol!
:)
Good post!

 
At Thursday, October 18, 2007 11:55:00 AM, Blogger Mrs. K said...

Same here! :)

കുട്ട്യേടത്തിയേയ്, ക്ഷമയുടെ നെല്ലിപ്പലക(അങ്ങനെ ഏതാണ്ടും ഇല്ലേ?) ഒരു ദിവസം എത്ര പ്രാവശ്യം കാണാറുണ്ട്?

 
At Thursday, October 18, 2007 11:58:00 AM, Blogger രാജ് said...

രേഷ്മേന്റെ ചോദ്യം. പെണ്ണ് ഭയങ്കര ഇംഗ്ലീഷാണല്ലോ. മന്‍‌ജിത്തിനോടൊന്ന് പരിഭാഷപ്പെടുത്തിയെടുക്കാന്‍ പറയണം.

 
At Friday, October 19, 2007 3:01:00 AM, Blogger Vempally|വെമ്പള്ളി said...

ഹന്നമോളു ക്വസ്റ്റ്യനുകളും ഡയലോഗുകളുമൊക്കെ തുടങ്ങി അല്ലേ ഏതായാലും രണ്ടാള്‍ക്കും നേരമ്പോക്കായല്ലൊ - നന്ന്

 
At Friday, October 19, 2007 4:57:00 PM, Blogger Sreejith K. said...

ഹന്നമോളേ, വാ‍ട്ട് ഈസ് യുവര്‍ നെയിം?
നെയിം? വാട്ട് ഈസ് നെയിം?
അതല്ലേ ഞാന്‍ അങ്ങോട്ട് ചോദിച്ചേ? വാട്ടീസ് യുവര്‍ നെയിം എന്ന്.
ഞാനും അതാ ചോദിക്കണേ, വാട്ടീസ് നെയിം?
തര്‍ക്കുത്തരം പറയുന്നോ!
വാട്ടീസ് തര്‍ക്കുത്തരം?
(മൌനം)

 
At Wednesday, October 24, 2007 1:21:00 PM, Blogger കുറുമാന്‍ said...

ഹന്നമോള്‍ അങ്ങിനെ ചോദിച്ച് ചോദിച്ച് വളരട്ടെ....ഹാരിക്കുട്ടന്റെ വരാനിരിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം ഹന്നമോള്‍ പറയട്ടെ.....കുട്ടികള്‍ നന്നായി അറിഞ്ഞറിഞ്ഞ് വളരട്ടെ.

 
At Wednesday, October 31, 2007 11:29:00 PM, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വരികളിലൂടെ ഹനമോളെ കാണാനും കേള്‍ക്കാനും പറ്റുന്നുണ്ട്. നന്ദി ഏടത്തി.

 
At Sunday, November 18, 2007 4:31:00 AM, Blogger Anoop Technologist (അനൂപ് തിരുവല്ല) said...

രസകരമായി. ഹന്നമോളുടെ വിശേഷങ്ങള്‍ ഇനിയും പോരട്ടേ.

 
At Tuesday, January 01, 2008 5:09:00 AM, Blogger un said...

എന്റെ ഒന്നരവയസ്സായ മകള്‍ ആകെ ഒരു വാചകമേ പഠിച്ചിട്ടുള്ളൂ “ഇതാരാ..?? ഇതാരാ..??” അതു തന്നെ എനിക്ക് ധാരാളം.. അപ്പൊപ്പിന്നെ ഹനമോളുടെ സംശയങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ! :)

 
At Tuesday, January 22, 2008 8:43:00 PM, Blogger Jayarajan said...

കുട്ട്യേടത്തിക്കും മന്‍ജിത്‌ ചേട്ടനും, ഹന്ന മോള്‍ക്കും ഹാരി മോനും സുഖം തന്നെ എന്നു കരുതുന്നു. നിങ്ങള്‍ ഇപ്പോഴും മാല്‍വേണ്‍-ല്‍ ആണോ? ഞാന്‍ കഴിഞ്ഞ മൂന്നര മാസമായി മാല്‍വേണില്‍ ആണ്‌.

 
At Wednesday, January 23, 2008 11:14:00 PM, Blogger വിന്‍സ് said...

വെരി വെരി ക്യൂട്ട് :) :) :)

 

Post a Comment

<< Home