മകള്‍ക്ക്, മകനും

Saturday, October 09, 2010

പുറമ്പൂച്ചുകള്‍ പൊളിഞ്ഞ് വീഴുമ്പോള്‍

" അയ്യേ, ഹാന എന്തിനാ ഇങ്ങനെ പേടിത്തൂറി ആവണത് ? കുട്ടികളായാല്‍ നല്ല ബോള്‍ഡാവണ്ടേ ? "

ബാക്ക് യാ‌ര്‍‌ഡില്‍ കളിച്ചു കൊണ്ടിരുന്നതിനിടെ ഒരുറുമ്പിനെയോ മറ്റോ കണ്ടെന്നും പറഞ്ഞ് പേടിച്ചോടി അകത്ത് വന്ന അഞ്ചു വയസ്സു കാരിയോട് അമ്മയുടെ വക സ്റ്റഡി ക്ലാസ്സ്..

" അതൊരുറുമ്പല്ലേ, അതിന്‍്‌ നമ്മളേ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ? എന്തിനാ ബഗ്‌സിനെ ഒക്കെ ഇത്രയ്ക്ക് പേടി ? അതൊക്കെ സില്ലിയല്ലേ ? വാട്ടര്‍ പാര്‍ക്കിലൊക്കെ പോകുമ്പോ, വേറെ ഒരു പിള്ളാരും കേറാത്ത എല്ലാ റൈഡിലും മിടുക്കിയായിട്ട് കേറണ ബോള്‍ഡി ഗേളല്ലേ ഇത് ? എന്നിട്ടാ ഒരു ഉറുമ്പിനെയോ ഈച്ചയെയോ കാണുമ്പ ഇത്രയ്ക്ക് പേടി ? "


" മോമി ഹാനയെ പോലെ സ്മോള്‍ ഗേളായിരുന്നപ്പോ എന്തൊരു ബോള്‍ഡാരുന്നെന്നറിയോ ? ഗ്രാന്‍പാടെ ഹോമലെ പറമ്പില്‍ പാമ്പ് പോലും ഉണ്ടായിരുന്നു. മോമ്മി പാമ്പിനെ പോലും തന്നെ അടിച്ച് കൊല്ലുമാരുന്നു. പിന്നെ നമ്മുടെ ബിഗ് മോമിയില്ലേ, (എന്റെ ചേച്ചി ) ബിഗ് മോമി ഹാന ക്കുട്ടിയെ പോലെ സില്ലിയാരുന്നു. കുളിക്കാന്‍ കേറുമ്പോ ബാത്ത് റൂമില്‍ എട്ടു കാലിയെ കണ്ടിട്ട് കെടന്ന് കാറുമായിരുന്നു. അപ്പോ മോമ്മിയാ പോയി ആ എട്ടുകാലിയെ കൊല്ലണത്.. പിന്നെ പഴുതാര , പാറ്റ ഒക്കെ വരുമായിരുന്നു... മോമി എല്ലാത്തിനേം ഒരു പേടീമില്ലാണ്ടേ കൊല്ലുമാരുന്നു.. എന്നിട്ട് ആ മോമ്മിടെ മോളാ ഇങ്ങനെ ഒരുറുമ്പിനെ കണ്ടിട്ട് ... ഉറുമ്പ് എന്തൊരു പതുക്കെയാ നടക്കണത്.. ഹാനയ്ക്കതിനെക്കാള്‍ ഫാസ്റ്റായിട്ടോടാമല്ലോ.. അപ്പോ പിന്നെ എന്തിനാ പേടിക്കണേ " ?

അതു വരെ മൈതാന പ്രസംഗം കേട്ട് മിണ്ടാതിരുന്ന ഹാന പെട്ടെന്ന്,


" എന്നിട്ടു പിന്നെ മോമ്മിയ്ക്കെന്തിനാ അട്ടയെ പേടി ? "

ചമ്മി ബ്ലിങ്കസ്യാ ന്ന് ഞാന്‍. ചിരി അടക്കാന്‍ പാട് പെട്ട് ഡാഡി..

ഹാന തുടര്‍ന്നു " ഞാന്‍ കണ്ടതാണല്ലോ ഇന്‍ഡ്യയില്‍ പോയപ്പോ അട്ടയെ കാണുമ്പോ മമ്മി... കാറി ക്കൊണ്ട് ഓടണത്.. ഡാഡി വന്ന് അട്ടയെ എടുത്ത് കളയാതെ മോമ്മി അങ്ങോട്ട് വരു പോലുമില്ലല്ലോ.മോമ്മി ബിഗ് ഗേളല്ലേ ? അട്ട ഉറുമ്പിനെ ക്കാളും സ്ലോ ആയിട്ടല്ലേ വോക്ക് ചെയ്യണത് ? അപ്പോ ഈ സില്ലി മോമ്മിയെന്തിനാ ആ റെഡ് അട്ടേനേം ബ്ലാക്ക് അട്ടേനേം പേടിക്കണത് ? "


പണി പാളി മക്കളേ... പുള്ളാര്‌ വലുതായി.. നുമ്മടെ ഒരേയൊരു വീക്ക് പോയിന്റ് പുള്ളാര്‌ മനസ്സിലാക്കി വച്ചിരിക്കണൂ. പഴയ നമ്പറൊന്നും ഇനി ചെലവാകൂല്ല. :)

7 Comments:

At Thursday, October 14, 2010 1:50:00 AM, Blogger ചേച്ചിപ്പെണ്ണ്‍ said...

ഹാന തുടര്‍ന്നു " ഞാന്‍ കണ്ടതാണല്ലോ ഇന്‍ഡ്യയില്‍ പോയപ്പോ അട്ടയെ കാണുമ്പോ മമ്മി... കാറി ക്കൊണ്ട് ഓടണത്.. ഡാഡി വന്ന് അട്ടയെ എടുത്ത് കളയാതെ മോമ്മി അങ്ങോട്ട് വരു പോലുമില്ലല്ലോ.മോമ്മി ബിഗ് ഗേളല്ലേ ? അട്ട ഉറുമ്പിനെ ക്കാളും സ്ലോ ആയിട്ടല്ലേ വോക്ക് ചെയ്യണത് ? അപ്പോ ഈ സില്ലി മോമ്മിയെന്തിനാ ആ റെഡ് അട്ടേനേം ബ്ലാക്ക് അട്ടേനേം പേടിക്കണത് ? "..

midukkikkutti :)

 
At Tuesday, November 09, 2010 5:38:00 AM, Blogger ജിപ്പൂസ് said...

കുട്യേടത്തിക്കുള്ള ഗുണപാഠം:ഇനി മുതല്‍ ഹാനയെ ഉപദേശിക്കുമ്പോള്‍ അടുത്ത് ആളുകളില്ലാന്ന് ഉറപ്പ് വരുത്തുക.മാനഹാനി കുറക്കാം :)

 
At Saturday, November 13, 2010 7:11:00 AM, Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി എത്ര പണികൾ പാളാൻ കിടക്കുന്നൂ..അല്ലേ

 
At Saturday, November 13, 2010 10:10:00 AM, Blogger കുഞ്ഞൂസ് (Kunjuss) said...

പഴയ നമ്പറൊന്നും ഇനി ചെലവാകൂല്ല. :)

 
At Friday, February 04, 2011 9:00:00 AM, Blogger Unknown said...

പഴയ നമ്പറൊന്നും ഇനി ചെലവാകൂല്ല. :)

:)))

 
At Wednesday, February 08, 2012 12:30:00 AM, Blogger kARNOr(കാര്‍ന്നോര്) said...

പണി പാളി മക്കളേ...

 
At Tuesday, July 23, 2013 7:32:00 AM, Blogger Unknown said...

pali pani

 

Post a Comment

<< Home