മകള്‍ക്ക്, മകനും

Saturday, January 01, 2011

പാഠം ഒന്ന്: വയോജന വിദ്യാഭ്യാസം

ഞാനിപ്പോള്‍ വീണ്ടും എലിമെന്ററി സ്കൂളില്‍ ചേ‌ര്‍ന്ന് പഠിച്ച് കൊണ്ടിരിക്കുകയാണ്‌.

ചെറുപ്പത്തില്‍ പഠിക്കാന്‍ പോയപ്പോ പഠിച്ചിട്ടും മറന്നു പോയതും, പഠിക്കാന്‍ വിട്ടു പോയതുമൊക്കെ ഇപ്പോള്‍ വീണ്ടും ഒരു കിന്റര് ഗാ‌ര്‍ടന്‍ കാരിയെ പോലെ..

" Mommy, guess what ? The dining room in the White House can seat 140 people !! ".

"There are rooms named green room, purple room, and red room in the white house. Isn't that funny, mommy ? "

റ്റീച്ചറും ഒരു കിന്റര്‍ ഗാ‌ര്‍ടന്‍ കാരി തന്നെ. കഴിഞ്ഞ യാഴ്ച ത്തെ പഠനം മുഴുവന്‍ അമേരിക്കന്‍ പ്രസിഡന്റുമാരെ പറ്റിയും വൈറ്റ് ഹൗസിനെ പറ്റിയും ആയിരുന്നു.


"Mommy, they build the white house first in 1800. Then it got burned down and they rebuild it . Do you know how it was burned mommy? Miss Lauren didnt say how it was burned :( " ?

വൈറ്റ് ഹൗസ് കത്തി പോയെന്നും പുതുക്കി പണിതെന്നുമല്ലാതെ എങ്ങനെ കത്തി എന്ന് റ്റീച്ചര്‍ പറഞ്ഞില്ലത്രേ. ക്ലാസ്സില്‍ പഠിപ്പിച്ചോണ്ടിരുന്നപ്പോള്‍ ഇതൊക്കെ വായ തുറന്ന് ചോദിക്കാത്തതിന്‌ വഴക്കും പറഞ്ഞിട്ട് പിന്നെ അമ്മയും മകളും ഒരുമിച്ച് ഗൂഗ്ഗിള്‍ ചെയ്ത് കണ്ടു പിടിക്കുന്നു...


"There was a father and a son, who became presidents of United States. Dadda Bush and Son Bush !! and guess what mommy. They both are from our state - Texas !!

അല്‍ഭുതം കൊണ്ട് കൃഷ്ണമണികള്‍ കണ്ണില്‍ന്നും പുറത്തേയ്ക്ക് ചാടി പോകുമോ എന്ന മട്ടില്‍ മിഴിച്ചാണ്‌, അഞ്ചു വയസ്സ് കാരിയുടെ പറച്ചില്‍..

" There was another president Lyndon B Johnson also from Texas. Now I know, why that freeway is named LBJ Freeway " !!

" and you know what mommy, Wisconsin's capital is named Madison, after President James Madison's last name " !!

പുസ്തകങ്ങളോ നോട്ട് ബുക്കോ ഒന്നുമില്ലാത്ത സ്കൂളില്‍, ക്ലാസ്സില്‍ റ്റീച്ചര്‍ പറഞ്ഞപ്പോള്‍, കേട്ടതില്‍ന്നും തലയില്‍ ബാക്കി നില്‍ക്കുന്നത് മുഴുവന്‍ അമ്മയെ പഠിപ്പിക്കുകയാണെന്റെ പൊന്നമ്പിളി.


"Miss Aida went to President Nixon's home in California. But there was no one there. You know, why mommy ? Because President Nixon and his wife, both are dead. His home is a museum now " !!!! ശ്യോ... ഭയങ്കര ദുരന്തമായി പോയി...

" And you know what mommy, ? I think our Dallas is a bad place. One bad uncle killed the president John F Kennedy, when he came to visit Dallas. and guess what mommy, John F Kennedy died at Parkland hospital!! The hospital where I was born !!.. Gosh.. I cant beleive that .. " .

കെന്നഡി മരിച്ചതും അവള്‍ ജനിച്ചതും ഒരേ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞതിന്റെ അല്‍ഭുതം, കൗതുകം. പഠിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ക്ലാസ്സില്‍ എല്ലാവരോടും വിളമ്പിയത്രേ ഈ വിശേഷം...

എന്തെങ്കിലുമൊന്ന് തിരിച്ച് ചോദിച്ചില്ലെങ്കില്‍ മോശമല്ലേ എന്നോര്‍ത്ത് ഞാന്‍ " ഓക്കേ ഹാന, ബരാക്ക് ഒബാമേടേ വൈഫിന്റെ പേര് പറഞ്ഞേ... " .


Mommy, you are not supposed to say just 'Barack Obama'. You should say 'President Barack Obama' or Mister President Barack Obama' .....

ഓ... ഇനി ഇവള്‍ടെ സ്റ്റഡി ക്ലാസ് കിട്ടിയിട്ട് വേണം ഈ വയസ്സാം കാലത്ത്...

അതിനും മുന്‍പത്തെ ആഴ്ച ആണെങ്കില്‍ സോളാര്‍ സിസ്റ്റം ആയിരുന്നു വിഷയം.

" Mommy, there are 8 planets. They just keep on spinning around sun. Dont they feel dizzy , mommy ? "

" There was a 9 th tiny planet named Pluto. But then those scientists figured out that is not a planet anymore " !!

ശരിയാണല്ലോ, ഈ പ്ലൂട്ടോ സംഭവം പത്രത്തിലൊക്കെ വായിച്ചതോര്‍മ്മയുണ്ട്.. പക്ഷേ മനസ്സില്‍ പതിഞ്ഞിരുന്നില്ല.


" you know what mommy ? our earth has a twin sister. they both are of like almost same size "

" Saturn is one funny looking planet mumma... it has big rings around..."

" Jupiter is one big huge planet. and guess what it has some 60 something moons. isnt that crazy ? it will be like moons moons everywhere... "

സ്ക്കൂളു വിട്ടാല്‍, അന്ന് പഠിച്ചത് മുഴോന്‍ ഇങ്ങനെ വന്നു ഞങ്ങളെ പറഞ്ഞ് കേള്‍പ്പിക്കും...

Mommy, Can you believe the whole United states is spread across 6 different timezones ? when it is 8 o clock in our Texas, it is 9 am at big mommy's place. But only 7 o clock at Denver and 6.o clock at California !!! . again at Alaska it is only 5.o clock and Hawai only 4 o clock.... !!!!

നാല്‌ റ്റൈം സോണ്‍ ഉണ്ടെന്നറിയാമായിരുന്നു. പക്ഷേ, അലാസ്ക യും ഹവായിയും, ഇതിലൊന്നും പെടാതെ പിന്നെയും ഓരോരോ മണിക്കൂര്‍ കൂടി പിന്നിലാണെന്ന് അറിയില്ലായിരുന്നു..

ഇതാ ഞാന്‍ പറഞ്ഞത്, എന്റെ കണ്മണി എല്ലാ അര്‍ത്ഥത്തിലും എന്റെ റ്റീച്ചറാണിപ്പോള്‍...

വെറുതെ ഒന്ന് സുഖിപ്പിച്ചേക്കാം എന്നോര്‍ത്ത് ഞാനിടയ്ക്ക് പറയും. " ഹോ.. ഹാനക്കുട്ടിയാ ഇപ്പോ മമ്മീടേ റ്റീച്ചര്‍. മോമ്മി ഓരോ ദിവസോം എന്തെല്ലാം കാര്യങ്ങളാ, കണ്‍‌മണീടെ അടുത്തൂന്ന് പഠിക്കണത് ? "

കഴിഞ്ഞ ദിവസം പേരന്റ് റ്റീച്ചര്‍ മീറ്റിങ്ങിന്‌ പോയപ്പോ റ്റീച്ചര്‍ പറയുന്നു. അവരോട് അവള്‍ പറഞ്ഞിരിക്കുന്നത് " എന്റെ മമ്മി പള്ളിക്കൂടത്തിലെങ്ങും പോയിട്ടില്ല. ഒരു വകയും അറിയത്തുമില്ല. ഇപ്പോ ഞാനാ മമ്മിയുടെ റ്റീച്ചര്‍. ഞാന്‍ പഠിപ്പിക്കുന്നതാ മോമ്മി ഇപ്പോ പഠിക്കണത്.. " എന്നൊക്കെ.

ഇനി എന്നാണോ, സ്കൂളില്‍ ന്ന്‌ മകള്‍ടെ ഫീസിന്റെ കൂടേ അമ്മയുടെ പഠിത്തത്തിന്‌ കൂടി ഫീസ് കൊടുക്കണമെന്ന് പറയുക ?

7 Comments:

At Monday, January 03, 2011 1:48:00 AM, Blogger ചേച്ചിപ്പെണ്ണ് said...

കഴിഞ്ഞ ദിവസം പേരന്റ് റ്റീച്ചര്‍ മീറ്റിങ്ങിന്‌ പോയപ്പോ റ്റീച്ചര്‍ പറയുന്നു. അവരോട് അവള്‍ പറഞ്ഞിരിക്കുന്നത് " എന്റെ മമ്മി പള്ളിക്കൂടത്തിലെങ്ങും പോയിട്ടില്ല. ഒരു വകയും അറിയത്തുമില്ല. ഇപ്പോ ഞാനാ മമ്മിയുടെ റ്റീച്ചര്‍. ഞാന്‍ പഠിപ്പിക്കുന്നതാ മോമ്മി ഇപ്പോ പഠിക്കണത്.. " എന്നൊക്കെ.

pulla manassil kallam illa ettaththi ..:)

 
At Friday, February 04, 2011 8:58:00 AM, Blogger നിശാസുരഭി said...

:))

വിജ്ഞാനപ്രദം, അതിനേക്കാള്‍ രസകരവും

 
At Monday, February 21, 2011 11:27:00 PM, Blogger Diya Kannan said...

:) :) very interesting...

 
At Friday, April 08, 2011 1:25:00 PM, Blogger സുജയ said...

പണ്ട് നമ്മൾ അവരെ പഠിപ്പിച്ചിരുന്നു, ഇന്നു അവർ നമ്മളെയും...

 
At Friday, March 01, 2013 2:58:00 AM, Anonymous Anonymous said...

Thank you for the good writeup. It if truth be told was once a leisure account it.

Glance complicated to far brought agreeable from you! However, how could we keep up a correspondence?


Feel free to surf to my website :: lead

 
At Saturday, May 25, 2013 5:17:00 AM, Anonymous Anonymous said...

Gгeаt blog from thаt whiсh I've looked at thus far. My name's Renеe
and I'm really pleased to have come across your blog. By the way, I'd reаllу like to
get in touch ωith уou. Will you makе surе yοu drop me
a e-mаi?

my webpage www.amazon.com

 
At Wednesday, August 28, 2013 4:51:00 AM, Anonymous Philip V Ariel said...

Hi Kuttedathi,
Good to be here.
But sad to note
that after 2011
nothing is here!
Why update it
This piece is
really interesting
informative and educative too.
Keep inform
Best Regards
Philip Ariel

 

Post a Comment

<< Home